യുണൈറ്റഡ് ഔട്ട്; സെവിയ്യ യൂറോപ്പ ലീഗ് സെമിയിൽ
Friday, April 21, 2023 3:45 AM IST
സെവിയ്യ: യുവേഫ യൂറോപ്പ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സെമി ഫൈനൽ കാണാതെ പുറത്ത്. രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സെവിയ്യ തോൽപ്പിച്ചു. ഇരുപാദങ്ങളിലുമായി 5-2ന്റെ ജയവുമായി സെവിയ്യ സെമിയിൽ കടന്നു.
സെവിയ്യയ്ക്കൊപ്പം റോമയും ലെവർകുസെനും യുവന്റസും സെമിയിൽ കടന്നിട്ടുണ്ട്. ഫിയൊനോർഡിനെ ഇരുപാദങ്ങളിലുമായി 4-2ന് തോൽപ്പിച്ചാണ് റോമ അവസാന നാലിലെത്തിയത്. രണ്ടാം പാദ ക്വാർട്ടറിൽ സ്പോർട്ടിംഗുമായി (1-1) സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിൽ നേടിയ വിജയത്തിന്റെ ബലത്തിലാണ് യുവന്റസും സെമി ഉറപ്പാക്കിയത്.
യൂണിയൻ സെന്റ് ഗില്ലോയിസിനെതിരെ ആധികാരിക വിജയവുമായാണ് ലെവർകുസെൻ സെമിയിലെത്തിയത്. രണ്ടാംപാദ ക്വാർട്ടറിൽ ഒന്നിനെതിരെ നാലു ഗോളിന് ലെവർകുസെൻ ജയിച്ചു. ഇരുപാദങ്ങളിലുമായി 5-2ന്റെ ജയം ലെവർകുസെൻ സ്വന്തമാക്കി.
സെമിയിൽ ലെവർകുസെൻ റോമയേയും യുവന്റസ് സെവിയ്യയേയും നേരിടും. മേയ് 11നാണ് ആദ്യപാദ സെമി നടക്കുക.