മോ​ദി​യ​റി​യ​ണം പാ​ക്കി​സ്ഥാ​നാ​ണ് ഭേ​ദം; മാ​ധ്യ​മ സ്വാ​ത​ന്ത്ര്യത്തിൽ ഇ​ന്ത്യ വീ​ണ്ടും താ​ഴേ​യ്ക്ക്
മോ​ദി​യ​റി​യ​ണം പാ​ക്കി​സ്ഥാ​നാ​ണ് ഭേ​ദം; മാ​ധ്യ​മ സ്വാ​ത​ന്ത്ര്യത്തിൽ ഇ​ന്ത്യ വീ​ണ്ടും താ​ഴേ​യ്ക്ക്
Wednesday, May 3, 2023 10:20 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള മാ​ധ്യ​മ സ്വാ​ത​ന്ത്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ റാ​ങ്കിം​ഗ് വീ​ണ്ടും ഇ​ടി​ഞ്ഞു. മു​ൻ വ​ർ​ഷ​ത്തെ 150-ാം സ്ഥാ​ന​ത്തു നി​ന്നും 2023ൽ ​മാ​ധ്യ​മ സ്വാ​ത​ന്ത്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ 161-ാം സ്ഥാ​ന​ത്തെ​ത്തി.

അ​തേ​സ​മ​യം പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ സ്വാ​ത​ന്ത്യ​ത്തി​ൽ ഇ​ന്ത്യ​യെ​ക്കാ​ൾ മി​ക​ച്ച റാ​ങ്കിം​ഗ് നേ​ടി​യ​താ​യും ആ​ഗോ​ള മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് ത​യാ​റാ​ക്കി​യ പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്നു. പാ​ക്കി​സ്ഥാ​ൻ മു​ൻ വ​ർ​ഷ​ത്തെ 157-ാം റാ​ങ്കി​ൽ നി​ന്നും 150-ാം റാ​ങ്കി​ലെ​ത്തി​യെ​ന്നാ​ണ് പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പാ​ക്കി​സ്ഥാ​ന് പു​റ​മേ അ​യ​ൽ രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക​യും റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം റാ​ങ്കിം​ഗി​ൽ 146-ാം സ്ഥാ​ന​ത്താ​യി​രു​ന്ന ശ്രീ​ല​ങ്ക ഇ​ക്കൊ​ല്ലം 135-ാം സ്ഥാ​ന​ത്തെ​ത്തി. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ നോ​ർ​വേ, അ​യ​ർ​ല​ൻ​ഡ്, ഡെ​ൻ​മാ​ർ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്. വി​യ​റ്റ്നാം, ചൈ​ന, ഉ​ത്ത​ര കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ൽ.


ഫ്രാ​ൻ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് എ​ല്ലാ വ​ർ​ഷ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ഗോ​ള റാ​ങ്കിം​ഗ് പു​റ​ത്തി​റ​ക്കു​ന്നു. പൊ​തു​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വാ​ർ​ത്ത​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും നി​ർ​മി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള സ്വാ​ത​ന്ത്യം, വൈ​ദ​ഗ്ധ്യം തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് റാ​ങ്കിം​ഗ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<