തൃ​ശൂ​ര്‍: ഭ​ക്ഷ്യവി​ഷ​ബാ​ധ​യേ​റ്റ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കാ​ട്ടൂ​ര്‍ കൊ​ട്ടാ​ര​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​സി​ന്‍റെ മ​ക​ന്‍ ഹം​ദാ​ന്‍ (13) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മ​രണം സംഭവിച്ചത്.

ക​ഴി​ഞ്ഞ ദി​വ​സം വാ​ഗ​മ​ണ്ണി​ല്‍ കു​ടും​ബ​സ​മേ​തം ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ല്‍ നി​ന്ന് ഭ​ക്ഷ്യ​ വി​ഷ​ബാ​ധ​യേ​റ്റെ​ന്നാ​ണ് സം​ശ​യം. ഹം​ദാ​ന്‍റെ സ​ഹോ​ദ​രി ഹ​ന(17), ബ​ന്ധു​വാ​യ നി​ജാ​ദ് അ​ഹ​മ്മ​ദ്(10) എ​ന്നി​വ​രും ചി​കി​ത്‌​സ​യി​ലാ​ണ്.

ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ഹം​ദാ​ന്‍.