ആ​ഗ്ര: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി അ​മേ​രി​ക്ക​ന്‍ പൗ​ര​യാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച ഇ​ന്ത്യ​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. ആ​ഗ്ര സ്വ​ദേ​ശി​യാ​യ ഗം​ഗാ​ദീ​പ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

62 വയസുകാ​രി​യെ​യാ​ണ് ഇ​യാ​ള്‍ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ത്. ആ​ഗ്ര​യി​ല്‍ ഹോം ​സ്‌​റ്റേ ന​ട​ത്തു​ക​യാ​ണ് ഇ​യാ​ള്‍.

2017-ല്‍ ​ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​വ​ര്‍ ഗം​ഗാ​ദീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോം​സ്‌​റ്റേ​യി​ലാ​ണ് താ​മ​സി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യി.

തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഗം​ഗാ​ദീ​പി​നെ കാ​ണാ​നാ​യി ഇ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ വ​രു​മാ​യി​രു​ന്നു. ഈ ​സ​മ​യം വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഗം​ഗാ​ദീ​പ് ത​ന്നെ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

തു​ട​ര്‍​ന്ന് ഗം​ഗാ​ദീ​പ് ത​ന്നെ ച​തി​ക്കു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. നി​ര​വ​ധി വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.