സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
Tuesday, May 9, 2023 6:34 PM IST
തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി യൂത്ത് കോൺഗ്രസ് സംസ്ഥാന ഘടകം. തെരഞ്ഞെടുപ്പ് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് പ്രഖ്യാപിച്ചത്.
മേയ് നാലാം വാരത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് നീക്കം. മേയ് 15 മുതൽ സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാം. മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മെമ്പർഷിപ്പ് ക്യാംപെയ്ൻ മേയ് 10-ന് ആരംഭിക്കും.