യുഎസ് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി
Wednesday, May 10, 2023 8:52 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പത്നി ജിൽ ബൈഡൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും ജൂൺ 22-ന് വൈറ്റ് ഹൗസിൽ നടക്കുന്ന വിരുന്ന് സത്കാരത്തിൽ പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.