തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തെ മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത സ​മ​രം തു​ട​രും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇന്ന് ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ശ​ന്പ​ളം ന​ൽ​കാ​നാ​കൂ എ​ന്നു മ​ന്ത്രി അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് സി​ഐ​ടി​യു​വി​ന്‍റെ​യും ഐ​എ​ൻ​ടി​യു​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​രം​ഭി​ച്ച സ​മ​രം തു​ട​രു​ന്ന​തി​നു തീ​രു​മാ​നി​ച്ച​ത്.

തി​ങ്ക​ൾ മു​ത​ൽ ചീ​ഫ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​രം ശ​ക്ത​മാ​ക്കും. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​നും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.