കെ - സ്റ്റോർ പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി
Sunday, May 14, 2023 7:36 PM IST
തൃശൂർ: റേഷൻ കടകളെ ആധുനികവൽക്കരിച്ച് റീബ്രാൻഡ് ചെയ്യുന്ന കെ - സ്റ്റോർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ - സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം 1,000 കെ-സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തേക്കിൻകാട് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനിടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ആദ്യ ഘട്ടത്തിൽ വിവിധ ജില്ലകളിലെ 108 റേഷൻ കടകളാണ് കെ - സ്റ്റോറുകളായി മാറുന്നത്. ചടങ്ങിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിന്റെ സാന്നിധ്യത്തിൽ കെ - സ്റ്റോർ വഴിയുള്ള ആദ്യ പേയ്മെന്റെ നടത്തി.
10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനം (ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം), സപ്ലൈകോ - ശബരി ഉൽപന്നങ്ങൾ, മിൽമ ഉൽപന്നങ്ങൾ, അഞ്ച് കിലോഗ്രാം തൂക്കമുള്ള എൽപിജി സിലിണ്ടറുകൾ എന്നിവ കെ - സ്റ്റോറുകളിൽ ലഭിക്കും.