കെഎസ്ആര്‍ടിസിയില്‍ യാത്രക്കാരന് ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാല്‍ കണ്ടക്ടറില്‍ നിന്ന് പിഴ ഈടാക്കും
Friday, May 19, 2023 9:30 AM IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഇനി മുതല്‍ യാത്രക്കാരന് ടിക്കറ്റെടുക്കാതെ സഞ്ചരിച്ചാല്‍ കണ്ടക്ടറില്‍ നിന്ന് പിഴ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 5000 രൂപ വരെ കണ്ടക്ടര്‍ പിഴയായി അടയ്ക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും നിയമനടപടിയും നേരിടേണ്ടി വരും. യാത്രക്കാരന് ടിക്കറ്റെടുക്കാത്തതായി കണ്ടെത്തിയാല്‍ നേരത്തെ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷനായിരുന്നു ശിക്ഷ.
സ്റ്റോപ്പില്‍ കൈ കാണിച്ചിട്ട് ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ തെളിഞ്ഞാലും ജീവനക്കാരില്‍ നിന്ന് പിഴ ഈടാക്കുമെന്നാണ് വിവരം.