മണിപ്പൂരിൽ ചെറു ഭൂചലനം; നാശനഷ്ടങ്ങളില്ല
Saturday, May 20, 2023 10:31 PM IST
ഇംഫാൽ: മണിപ്പൂരിലെ ഷിരൂയിൽ ചെറു ഭൂചലനം. റിക്ടർസ്കെയിലിൽ 3.2 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച രാത്രി 7.31 ഓടെ ഷിരൂയിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുപടിഞ്ഞാറായിരുന്നു ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.