സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​റാം റാ​ങ്ക് പാലാ സ്വദേശി ഗഹനയ്ക്ക്
സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; ആ​റാം റാ​ങ്ക് പാലാ സ്വദേശി ഗഹനയ്ക്ക്
Tuesday, May 23, 2023 9:43 PM IST
ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കോട്ടയം പാലാ സ്വദേശിയായ ഗ​ഹ​ന ന​വ്യാ ജെ​യിം​സ് ആ​റാം റാ​ങ്ക് സ്വ​ന്ത​മാ​ക്കി.

പാലാ സെന്‍റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെയാണ് ഗഹന ബിരുദാനന്തര ബിരുദം നേടിയത്. മ​ല​യാ​ളി​ക​ളാ​യ ആ​ര്യ.വി.​എം 36-ാം റാ​ങ്കും അ​നൂ​പ് ദാ​സ് 38-ാം റാ​ങ്കും എസ്.ഗൗതം ദാസ് 68-ാം റാങ്കും ക​ര​സ്ഥ​മാ​ക്കി.

ആ​ദ്യ മൂ​ന്ന് റാ​ങ്കു​ക​ളും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ്. ഇ​ഷി​താ കി​ഷോ​റാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ​ത്. ഗെ​രി​മാ ലോ​ഹി​യാ, ഉ​മാ ഹാ​ര​തി.എ​ന്‍ എ​ന്നി​വ​ര്‍ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.


2022 വ​ര്‍​ഷ​ത്തെ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ 933 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 345 പേർ യോഗ്യത നേടി.

​ഇ​ഡ​ബ്യു​എ​സ്-99 ഒ​ബി​സി-263 എ​സ്‌​സി- 154 എ​സ്ടി- 72 എ​ന്നി​ങ്ങ​നെ​യാ​ണ് യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<