ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ക്വാ​ളി​ഫ​യ​ർ പോ​രാ​ട്ട​ത്തി​ന്‍റെ ടി​ക്ക​റ്റു​ക​ൾ ക​രി​ഞ്ച​ന്ത​യി​ൽ വി​റ്റ 20 പേ​ർ അ​റ​സ്റ്റി​ലാ​യി. ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​യ് 22, 23 തീ​യ​തി​ക​ളി​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് ഉ​യ​ർ​ന്ന തു​ക​യ്ക്ക് ടി​ക്ക​റ്റു​ക​ൾ മ​റി​ച്ചു​വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​രി​ഞ്ച​ന്ത​യി​ലെ ടി​ക്ക​റ്റ് വി​ൽ​പ​ന ത​ട​യാ​നാ​യി പോ​ലീ​സ് നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 54 ടി​ക്ക​റ്റു​ക​ളും 11,300 രൂ​പ​യും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ആ​കെ 11 കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.