വീ​ട്ടി​ലെ മാ​ലി​ന്യം സെ​ക്രട്ടേറി​യറ്റി​ല്‍ ത​ള്ള​രു​ത്; ജീ​വ​ന​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പുമായി സ​ര്‍​ക്കാ​ർ
വീ​ട്ടി​ലെ മാ​ലി​ന്യം സെ​ക്രട്ടേറി​യറ്റി​ല്‍ ത​ള്ള​രു​ത്; ജീ​വ​ന​ക്കാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പുമായി സ​ര്‍​ക്കാ​ർ
Thursday, May 25, 2023 12:38 PM IST
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ വീ​ട്ടി​ലെ മാ​ലി​ന്യം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മാ​ലി​ന്യ​കു​ട്ട​യി​ല്‍ ത​ള്ളു​ന്ന​ത് വി​ല​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​ത് ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ പ​തി​വാ​യി വീ​ട്ടി​ലെ മാ​ലി​ന്യം സെ​ക്രട്ടേറി​​യ​റ്റി​ല്‍ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത് തു​ട​ര്‍​ന്നാ​ല്‍ മാ​ലി​ന്യ കു​ട്ട​ക​ള്‍ സി​സി​ടി​വി​യു​ടെ പ​രി​ധി​യി​ല്‍​പെ​ടു​ത്തു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.


സെ​ക്രട്ടേറി​യ​റ്റി​ലെ മാ​ലി​ന്യം വേ​ര്‍​തി​രി​ക്കു​മ്പോ​ള്‍ പ​ച്ച​ക്ക​റി വേ​സ്റ്റും, മീ​ന്‍ അ​ട​ക്ക​മു​ള്ള​വ​യു​ടെ വേ​സ്റ്റും ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ സെ​ക്രട്ടേറി​യ​റ്റി​ലെ ഹൗ​സ് കീ​പ്പിം​ഗ് സെ​ല്ലാ​ണ് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്.

സെ​ക്രട്ടേറി​യ​റ്റ് വ​ള​പ്പി​ല്‍ നാ​യ്ക്ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി സം​ര​ക്ഷി​ക്ക​രു​ത്, കൊ​തു​ക് പെ​രു​കു​ന്ന രീ​തി​യി​ല്‍ വെ​ള്ള​ക്കു​പ്പി​ക​ളി​ല്‍ അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ വ​ള​ര്‍​ത്ത​രു​ത് തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും സ​ര്‍​ക്കു​ല​റി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<