അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം; കാടിറങ്ങിയാൽ മയക്കുവെടി
Monday, May 29, 2023 12:05 PM IST
കമ്പം: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് അരികിലെത്തി. ജനവാസമേഖലയായ കമ്പം സുരുളിപ്പെട്ടിക്ക് ഒന്നര കിലോമീറ്റര്‍ അകലെ അരിക്കൊമ്പനുള്ളതായാണ് ഒടുവില്‍ ലഭിച്ച സിഗ്നല്‍. കാടിറങ്ങിയാല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാനുള്ള നീക്കത്തിലാണ് തമിഴ്നാട് വനംവകുപ്പ്.
ഇന്നലെ രാത്രിവരെ കന്പത്ത് കൃഷി സ്ഥലത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ മയക്കുവെടി വിദഗ്ധരെയും കുങ്കിയാനകളെയും തമിഴ്നാട് സർക്കാർ കന്പത്ത് എത്തിച്ചിരുന്നു. ആന കാടുകയറിയതോടെ മയക്കുവെടി വയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉള്‍വനത്തിലേക്ക് അരിക്കൊമ്പന് കയറിപ്പോകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്യോഗസ്ഥര്‍.
കാട്ടാന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതിനെത്തുടർന്നു ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.