തൃ​ശൂ​ര്‍: വാ​ഴാ​നി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​നയെ​ത്തി. പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. വാ​ഴാ​നി സ്വ​ദേ​ശി ആ​ന​ന്ദ​ന്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്.

വാ​ഴ​യും മ​ര​ങ്ങ​ളും കു​ത്തി​മ​റി​ക്കാ​ന്‍ ആന ശ്ര​മി​ച്ചു.​ വീ​ട്ടു​കാ​ര്‍ ബ​ഹ​ളം​വ​ച്ച​തോ​ടെ കാ​ട്ടാ​ന മാ​റി നി​ല​യു​റ​പ്പി​ച്ചു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ കാ​ടു​ക​യ​റ്റി.

എ​ന്നാ​ല്‍ കാ​ട്ടാ​ന വീ​ണ്ടും വാ​ഴാ​നി ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ന് മു​മ്പി​ലെ​ത്തി. ഏ​റെ പ​ണി​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ന​യെ വീ​ണ്ടും കാ​ടു​ക​യ​റ്റി.