പ്രാർഥനയിലോർക്കും: ട്രെയിൻ ദുരന്തത്തിൽ അനുശോചിച്ച് മാർപാപ്പ
Saturday, June 3, 2023 11:25 PM IST
വത്തിക്കാൻ സിറ്റി: ഒഡീഷ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അനുശോചിച്ച് ഫ്രാൻസിസ് മാർപാപ്പ. മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു മാർപാപ്പ അറിയിച്ചു. ചികിത്സയിലുള്ളവരുടെ പരുക്ക് വേഗം ഭേദമാകാൻ പ്രാർഥിക്കുന്നു.
ട്രെയിൻ അപകടത്തിൽ നിരവധി പേർ മരിച്ചതായുള്ള വാർത്ത അതിയായ ദുഖമുണ്ടാക്കി. ദുരന്തം ബാധിച്ചവർക്കൊപ്പം തന്റെ ആത്മീയ സാമിപ്യമുണ്ടാകുമെന്നും മാർപാപ്പ പറഞ്ഞു. എല്ലാവരിലും ധൈര്യത്തിന്റെയും ആശ്വാസത്തിന്റെയും ദൈവിക ശക്തിയുണ്ടാവട്ടെയെന്നും അദ്ദേഹം അറിയിച്ചു.