നിപ്രോ നഗരത്തിൽ റഷ്യൻ വ്യോമാക്രമണം; രണ്ട് വയസുള്ള കുട്ടി മരിച്ചു
Sunday, June 4, 2023 7:35 PM IST
കീവ്: മധ്യ യുക്രെയ്നിലെ നിപ്രോ നഗരത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് വയസുള്ള പെൺകുട്ടി മരിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്.
ഞായറാഴ്ച പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ 10 വീടുകളും ഒരു ഇരുനില കെട്ടിടവും തകർന്നുവീണിരുന്നു. പ്രദേശത്തെ ഗ്യാസ് പൈപ്പ്ലൈനും ആക്രമണത്തെത്തുടർന്ന് തകരാറിലായി.
ഇതിനിടെ, 16 മാസമായി നീണ്ടുനിൽക്കുന്ന റഷ്യൻ ആക്രമണങ്ങളിൽ 500 യുക്രെയ്നിയൻ കുട്ടികൾക്ക് ജീവൻ നഷ്ടമായതായി യുക്രെയ്ൻ പ്രസിഡന്റ് വോളാഡിമിർ സെലൻസ്കി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.