കൈക്കൂലി; തൃശൂര്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ
Monday, June 5, 2023 3:30 PM IST
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയിൽ. തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷയാണ് പിടിയിലായത്.
പനമുക്ക് സ്വദേശിയായ സന്ദീപ് വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റാന്‍ എത്തിയപ്പോള്‍ ഇയാള്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് വിജിലന്‍സിനെ വിവരമറിയിച്ചു.
വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരം പണം കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.