മോന്‍സന്‍ മാവുങ്കലിനെതിരായ കേസ്; ഐജി ലക്ഷ്മണയേയും മുന്‍ ഡിഐജി സുരേന്ദ്രനേയും പ്രതിചേര്‍ത്തു
മോന്‍സന്‍ മാവുങ്കലിനെതിരായ കേസ്; ഐജി ലക്ഷ്മണയേയും മുന്‍ ഡിഐജി സുരേന്ദ്രനേയും പ്രതിചേര്‍ത്തു
Tuesday, June 13, 2023 12:00 PM IST
കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണയേയും മുന്‍ ഡിഐജി സുരേന്ദ്രനേയും പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് നടപടി. മോന്‍സന്‍ ഒന്നാം പ്രതിയായ കേസില്‍, വഞ്ചനാക്കുറ്റം ചുമത്തി സുധാകരനെ രണ്ടാം പ്രതിയാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.


സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്നാണ് ക്രൈബ്രാഞ്ചിന്‍റെ വാദം. സുധാകരന് മോന്‍സന്‍ മാവുങ്കലുമായുളള ബന്ധത്തിന് തെളിവായി ചില ചിത്രങ്ങളാണ് പരാതിക്കാരും ക്രൈബ്രാഞ്ചും ചൂണ്ടിക്കാട്ടുന്നത്.

സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോണ്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<