ആ​റ് മാ​സം; ക​രി​പ്പൂ​രി​ൽ പി​ടി​ച്ച​ത് 160 കി​ലോ സ്വ​ര്‍​ണം
ആ​റ് മാ​സം; ക​രി​പ്പൂ​രി​ൽ പി​ടി​ച്ച​ത് 160 കി​ലോ സ്വ​ര്‍​ണം
Saturday, June 24, 2023 4:34 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് വ​ര്‍​ധി​ക്കു​ന്നു.

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ക​ഴി​ഞ്ഞ ആ​റു​മാ​സം​കൊ​ണ്ട് പി​ടി​കൂ​ടി​യ​ത് 160 കി​ലോ സ്വ​ര്‍​ണം. 90.50 കോ​ടി രൂ​പ വി​ല​വ​രും ഇ​തി​ന്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 195 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 172 പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

ക​ഴി​ഞ്ഞ ഒ​രു ദ​ശാ​ബ്ദ​ത്തി​നി​ട​യി​ല്‍ ആ​റു​മാ​സ​ത്തി​നി​ട​യി​ല്‍ പി​ടി​കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ട്ട​യാ​ണി​ത്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന​ത്.

ചി​ല വി​മാ​ന ജീ​വ​ന​ക്കാ​രും ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ള്ള​ക്ക​ട​ത്തി​നു ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചി​ല​ര്‍ പി​ടി​യി​ലാ​വു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തു​നി​ന്നാ​ണ് ഏ​റ്റ​വും കു​ടു​ത​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​തെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

120 കി​ലോ സ്വ​ര്‍​ണ​മാ​ണ് ആ​റു​മാ​സ​ത്തി​നി​ട​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തു​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് 67 കോ​ടി രൂ​പ വി​ല​വ​രും. ആ​റ് സ്ത്രീ​ക​ള്‍ അ​ട​ക്കം 147 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. 149 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ആ​റു​മാ​സ​ത്തി​നി​ട​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തു​നി​ന്ന് 40.39 കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ല്‍ 31 അ​റ​സ്റ്റാ​ണ് ന​ട​ന്ന​ത്. 46 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 23.50 കോ​ടി രൂ​പ വി​ല​വ​രും ഇ​തി​ന്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് വ​രു​ന്ന​വ​രെ ര​ഹ​സ്യ​വി​വ​ര പ്ര​കാ​രം പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ളും ഇ​തി​ല്‍​പെ​ടും. അ​ക​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് വ​രു​ന്ന​വ​രെ ക​രി​പ്പൂ​രി​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.


ക​രി​പ്പു​രി​ല്‍ ആ​റു​മാ​സ​ത്തി​നി​ട​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ന്‍റെ അ​ള​വ് ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ത്തെ ശ​രാ​ശ​രി​യോ​ളം വ​രും. 2019-ല്‍ 212 ​കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്ന​ത്.

2020-ല്‍ ​ഇ​ത് അ​ല്‍​പം കു​റ​ഞ്ഞ് 137 കി​ലോ ആ​യി. 2021-ല്‍ 211 ​കി​ലോ ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 236 കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ പി​ടി​ത്ത​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ക​സ്റ്റം​സി​ന്‍റെ കാ​മ​റ​ക​ണ്ണി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ പു​ത്ത​ന്‍ രീ​തി​ക​ളാ​ണ് ക​ള്ള​ക്ക​ട​ത്തു​കാ​ര്‍ അ​വ​ലം​ബി​ക്കു​ന്ന​ത്. 250 ഗ്രം ​തൂ​ക്ക​മു​ള്ള കാ​പ്‌​സ്യൂ​ളു​ക​ളു​മ​യാ​ണ് മി​ക്ക​വ​രും എ​ത്തു​ന്ന​തെ​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചും ജ്വ​ല്ല​റി ആ​ഭ​ര​ണ​ങ്ങ​ളാ​യും കൊ​ണ്ടു​വ​രു​ന്നു​ണ്ട്. മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​പ്പി​ച്ചും അ​ടി​വ​സ്ത്ര​ങ്ങ​ളി​ല്‍ പേ​സ്റ്റ് ചെ​യ്തും കാ​ര്‍​ഡ്‌​ബോ​ര്‍​ഡ് ബോ​ക്‌​സി​ല്‍ പെ​യി​ന്‍റ​ടി​ച്ചു​മെ​ല്ലാം ഇ​വി​ടെ സ്വ​ര്‍​ണം എ​ത്തി​യി​ട്ടു​ണ്ട്.

മെ​റ്റ​ല്‍ ഡി​റ്റ​ക്ട​റി​നു പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​ണ് മി​ക്ക​വ​രും സ്വ​ര്‍​ണ​വു​മാ​യി എ​ത്തു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മി​ക്ക കേ​സു​ക​ളും പി​ടി​ക്ക​പ്പെ​ടു​ന്ന​ത്. ക​ള്ള​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് റി​വ​ര്‍​ഡ് ന​ല്‍​കു​ന്നു​ണ്ട്.

അ​തി​നാ​ല്‍ ക​ള്ള​ക്ക​ട​ത്തു​സം​ഘ​ത്തി​ലെ ചി​ല​ര്‍ ക​സ്റ്റം​സി​നെ വി​വ​രം അ​റി​യി​ക്കു​ന്നു. ര​ഹ​സ്യ​വി​വ​ര പ്ര​കാ​രം ഒ​രു കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി​യാ​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ഇ​ന്‍​ഫോ​ര്‍​മ​ര്‍​ക്ക് റി​വാ​ര്‍​ഡാ​യി കി​ട്ടു​ക.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<