"അ​മ്മ' ജ​ന​റ​ല്‍ ബോ​ഡി ഇ​ന്ന്; ശ്രീ​നാ​ഥ് ഭാ​സി​ക്ക് അം​ഗ​ത്വം ന​ൽ​കി​യേ​ക്കി​ല്ല
"അ​മ്മ' ജ​ന​റ​ല്‍ ബോ​ഡി ഇ​ന്ന്; ശ്രീ​നാ​ഥ് ഭാ​സി​ക്ക് അം​ഗ​ത്വം ന​ൽ​കി​യേ​ക്കി​ല്ല
Sunday, June 25, 2023 3:36 PM IST
കൊ​ച്ചി: യു​വ ന​ട​ന്മാ​രു​ടെ മോ​ശം പെ​രു​മാ​റ്റം, സി​നി​മ ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ 29-ാമ​ത് ജ​ന​റ​ല്‍​ ബോ​ഡി യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ സം​ഘ​ട​ന​യി​ല്‍ പു​തി​യ​താ​യി അം​ഗ​ത്വം ല​ഭി​ച്ച താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കും.

ജ​ന​റ​ല്‍ ബോ​ഡി ച​ര്‍​ച്ച ചെ​യ്യേ​ണ്ട വി​ഷ​യ​ങ്ങ​ള​ട​ക്കം തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​വും ചേ​ര്‍​ന്നു. പു​തി​യ അം​ഗ​ത്വ​ത്തി​നാ​യ ല​ഭി​ച്ച 20ഓ​ളം അ​പേ​ക്ഷ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും അം​ഗീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ​മീ​പ​കാ​ല​ത്ത് മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ല്‍ കേ​സും ആ​രോ​പ​ണ​ങ്ങ​ളും നേ​രി​ട്ട ശ്രീ​നാ​ഥ് ഭാ​സി​യു​ടെ അം​ഗ​ത്വ അ​പേ​ക്ഷ​യി​ല്‍ ഭി​ന്നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​തി​നാ​ലാ​ൽ ഇ​ന്ന​ലെ​യും തീ​രു​മാ​ന​മാ​യി​ല്ല.


ഇ​ന്ന് ന​ട​ക്കു​ന്ന ജ​ന​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ഉ​യ​ര്‍​ന്ന വി​വാ​ദ​ങ്ങ​ളും ച​ര്‍​ച്ച​യാ​കും. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​രു ന​ട​ന്‍റെ പ​ല്ല് പൊ​ടി​ഞ്ഞു​തു​ട​ങ്ങി​യെ​ന്നും ത​ന്‍റെ മ​ക​ന് ഓ​ഫ​ര്‍ വ​ന്നെ​ങ്കി​ലും അ​ഭി​ന​യി​ക്കാ​ന്‍ വി​ടാ​ന്‍ ഭ​യ​മാ​ണെ​ന്നും അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം​കൂ​ടി​യാ​യ ടി​നി ​ടോ​മി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​കാ​ര്യ​വും ഇ​ന്ന് ച​ര്‍​ച്ച​യാ​കും.

ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ചും താ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭി​ന്നാ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ലും നേ​തൃ​ത്വം ഇ​ന്ന് അ​ഭി​പ്രാ​യം തേ​ടും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<