വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്; പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ഭാ​ഗ്യ​വാ​ന്‍
വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്; പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ഭാ​ഗ്യ​വാ​ന്‍
Sunday, June 25, 2023 3:34 PM IST
കോ​ഴി​ക്കോ​ട്: വി​ഷു​ബ​മ്പ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്. പേ​ര് വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന് ലോ​ട്ട​റി വ​കു​പ്പി​ന് മു​ന്നി​ല്‍ ക​ര്‍​ശ​ന നി​ബ​ന്ധ​ന വ​ച്ച ശേ​ഷ​മാ​ണ് ലോ​ട്ട​റി അ​ടി​ച്ച ഭാ​ഗ്യ​വാ​ന്‍ പ​ണം വാ​ങ്ങി മ​ട​ങ്ങി​യ​ത്.

12 കോ​ടി​യു​ടെ ലോ​ട്ട​റി അ​ടി​ച്ച​തി​ലൂ​ടെ കി​ട്ടി​യ 7.56 കോ​ടിയാണ് കൈ​പ്പ​റ്റി​യ​ത്. ലോ​ട്ട​റി അ​ടി​ച്ച​യാ​ളു​ടെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച് പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത് വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ലോ​ട്ട​റി വ​കു​പ്പ്.


VE 475588 എ​ന്ന ന​മ്പ​റി​നാ​ണ് 12 കോ​ടി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. മ​ല​പ്പു​റം ചെ​മ്മാ​ട് എ​ന്ന സ്ഥ​ല​ത്തെ ലോ​ട്ട​റി ഷോ​പ്പി​ല്‍ നി​ന്നാ​ണ് ഈ ​ടി​ക്ക​റ്റ് വി​റ്റ് പോ​യ​ത്.

വ​ലി​യ തു​ക ലോ​ട്ട​റി അ​ടി​ച്ച​വ​ര്‍​ക്കെ​ല്ലാ​മു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​യ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ഭാ​ഗ്യ​വാ​ന്‍ പേ​ര് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​ത്.
Related News
<