ഒ​ബാ​മ ആ​റ് മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ ബോം​ബി​ട്ട വ്യ​ക്തി​യെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ
ഒ​ബാ​മ ആ​റ് മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ ബോം​ബി​ട്ട വ്യ​ക്തി​യെ​ന്ന് നി​ർ​മ​ല സീ​താ​രാ​മ​ൻ
Sunday, June 25, 2023 10:24 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ച​ർ​ച്ച​യ്ക്കി​ടെ ഇ​ന്ത്യ​യി​ലെ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഉ​ന്ന​യി​ക്ക​ണ​മെ​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യ്ക്ക് മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.

ആ​റ് മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ ബോം​ബി​ട്ട വ്യ​ക്തി​യാ​ണ് ഒ​ബാ​മ​യെ​ന്നും ഏ​ക​ദേ​ശം 26,000-ഓ​ളം ബോം​ബു​ക​ളാ​ണ് ഒ​ബാ​മ സ​ർ​ക്കാ​ർ ഈ ​രാ​ജ്യ​ങ്ങ​ളി​ൽ വ​ർ​ഷി​ച്ച​തെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​സ്താ​വി​ച്ചു.

ഒ​ബാ​മ​യു​ടെ പ്ര​സ്താ​വ​ന ഞെ​ട്ടി​ച്ചെ​ന്നും അ​മേ​രി​ക്ക​യു​മാ​യി ന​ല്ല ന​യ​ത​ന്ത്ര​ബ​ന്ധ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സീ​താ​രാ​മ​ൻ പ​റ​ഞ്ഞു. എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​ന്നാ​യി കാ​ണു​ന്ന "സ​ബ്കാ സാ​ത്ത് സ​ബ്കാ വി​കാ​സ്' ന​യ​മാ​ണ് മോ​ദി സ​ർ​ക്കാ​രി​നെ​ന്നും സീ​താ​രാ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.


ബൈ​ഡ​ൻ - മോ​ദി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​മ്പാ​യി യു​എ​സി​ലെ സ്വ​കാ​ര്യ ടി​വി ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഒ​ബാ​മ മോ​ദി​യെ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ പിം​ഗി​നെ​യും ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള​വ​രെ​ന്ന് വി​മ​ർ​ശി​ച്ച​ത്.
Related News
<