കാ​ട്ടാ​ക്ക​ട ആ​ള്‍​മാ​റാ​ട്ടം; ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ത​ള്ളി
കാ​ട്ടാ​ക്ക​ട ആ​ള്‍​മാ​റാ​ട്ടം; ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ത​ള്ളി
Friday, June 30, 2023 11:07 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ട​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​ ഹൈ​ക്കോ​ട​തി ത​ള്ളി. കോ​ള​ജി​ലെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ജി.​ജെ.​ഷൈ​ജു, എ​സ്എ​ഫ്‌​ഐ നേ​താ​വ് വി​ശാ​ഖ് എ​ന്നി​വ​രു​ടെ ഹ​ര്‍​ജി​ക​ളാ​ണ് ത​ള്ളി​യ​ത്.

നി​ല​വി​ല്‍ ഇ​വ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സി​ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു.


പോ​ലീ​സി​ന് മു​മ്പി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ന് കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ അ​ടു​ത്ത മാ​സം നാ​ലി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ഇ​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<