രാ​ഹു​ലി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ 21 അ​ഴി​മ​തി​പ്പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചെ​ന്ന് അ​മി​ത് ഷാ
രാ​ഹു​ലി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ 21 അ​ഴി​മ​തി​പ്പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചെ​ന്ന് അ​മി​ത് ഷാ
Friday, June 30, 2023 6:09 PM IST
ജ​യ്പു​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ സം​ഗ​മ​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​നാ​യി അ​ഴി​മ​തി​ക്ക​റ​യു​ള്ള 21 രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ച്ചെ​ന്ന് ഷാ ​പ​രി​ഹ​സി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ഒ​രൊ​റ്റ അ​ഴി​മ​തി ആ​രോ​പ​ണം പോ​ലും ഉ​ന്ന​യി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി ആ​യാ​ൽ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ക്കാ​നാ​വും രാ​ജ്യ​ത്തി​ന്‍റെ വി​ധി​യെ​ന്നും ഷാ ​പ്ര​സ്താ​വി​ച്ചു.

ഈ 21 ​പാ​ർ​ട്ടി​ക​ളും ജ​ന​ന​ന്മ​യ്ക്ക് വേ​ണ്ടി​യ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്; മ​റി​ച്ച് ഈ ​നേ​താ​ക്ക​ളു​ടെ ല​ക്ഷ്യം അ​വ​രു​ടെ മ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ​ഭാ​വി​യാ​ണ്. സോ​ണി​യാ​ജി​യു​ടെ ല​ക്ഷ്യം രാ​ഹു​ലി​നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കു​ക എ​ന്ന​താ​ണ്. ലാ​ലു​ജി മ​ക​ൻ തേ​ജ്വ​സി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.


മ​മ​താ​ജി​ക്ക് മ​രു​മ​ക​ൻ അ​ഭി​ഷേ​കി​നെ​യും സ്റ്റാ​ലി​ൻ​ജി​ക്ക് മ​ക​ൻ ഉ​ദ​യ​നി​ധി​യെ​യും മു​ഖ്യ​മ​ന്ത്രി​മാ​രാ​ക്കാ​നാ​ണ് ആ​ഗ്ര​ഹം. രാ​ജ്യ​ത്തി​നാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് വേ​ണ്ടി വോ​ട്ട് ചെ​യ്യ​ണോ അ​തോ മ​ക്ക​ൾ​ക്ക് വേ​ണ്ടി പ്ര​യ്ത​നി​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്.

2024-ൽ 300 ​സീ​റ്റു​ക​ളു​മാ​യി മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും ആ​ദി​വാ​സി ക്ഷേ​മ​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ്ത​നി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് കേ​ന്ദ്ര​ത്തി​ലേ​തെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ ബി​ജെ​പി ന​ട​ത്തി​യ രാ​ഷ്ട്രീ​യ യോ​ഗ​ത്തി​ലാ​ണ് ഷാ ​ഈ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<