വി​മാ​ന​ത്താ​വ​ള​ത്തി​ലെ യ​ന്ത്ര​പാ​ത​യി​ൽ കു​ടു​ങ്ങി​പ്പോ​യ സ്ത്രീ​യു​ടെ കാ​ൽ മു​റി​ച്ചു​മാ​റ്റി
വി​മാ​ന​ത്താ​വ​ള​ത്തി​ലെ യ​ന്ത്ര​പാ​ത​യി​ൽ കു​ടു​ങ്ങി​പ്പോ​യ സ്ത്രീ​യു​ടെ കാ​ൽ മു​റി​ച്ചു​മാ​റ്റി
Friday, June 30, 2023 11:17 PM IST
ബാം​ഗ്കോ​ക്: വി​മാ​ന​ത്താ​വ​ള​ത്തി​ലെ യ​ന്ത്ര​പാ​ത​യി​ലൂ​ടെ(​ട്രാ​വ​ലേ​റ്റ​ർ) സ​ഞ്ച​രി​ക്ക​വെ കാ​ൽ കു​ടു​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തി.

ബാം​ഗ്കോ​കി​ലെ ഡോ​ൺ മു​യേ​യാം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​മി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക്ക​യാ​യ വി​നോ​ദ​സ​ഞ്ചാ​രി, നി​ര​ങ്ങി​നീ​ങ്ങു​ന്ന യ​ന്ത്ര​പാ​ത​യാ​യ ട്രാ​വ​ലേ​റ്റ​റി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​മീ​പ​ത്ത് വ​ച്ചി​രു​ന്ന സ്യൂ​ട്ട്കേ​സി​ൽ ത​ട്ടി യ​ന്ത്ര​പാ​ത​യു​ടെ നേ​ർ​ത്ത വി​ട​വി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ഇ​ട​തു​കാ​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട മ​റ്റ് യാ​ത്രി​ക​ർ ചേ​ർ​ന്ന് എ​മ​ർ​ജ​ൻ​സി സ്വി​ച്ച് ഉ​പ​യോ​ഗി​ച്ച് യ​ന്ത്ര​പാ​ത​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.


തു​ട​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ൽ ഇ​വ​രു​ടെ ഇ​ട​തു​കാ​ൽ മു​ട്ടി​ന് തൊ​ട്ടു​മു​ക​ളി​ൽ വ​ച്ച് മു​റി​ച്ചു​മാ​റ്റി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കാ​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഈ ​ശ്ര​മം വി​ഫ​ല​മാ​യി.

യാ​ത്രി​ക​യു​ടെ ചി​കി​ത്സാ​ചെ​ല​വ് വ​ഹി​ക്കു​മെ​ന്നും സം​ഭ​വ​ത്തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 1996-ൽ ​സ്ഥാ​പി​ച്ച​താ​ണ് ട്രാ​വ​ലേ​റ്റ​റെ​ന്നും ഇ​ത് മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<