ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഫ​ലം പു​റ​ത്ത്; 147 പേ​ർ​ക്ക് യോ​ഗ്യ​ത
ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഫ​ലം പു​റ​ത്ത്; 147 പേ​ർ​ക്ക് യോ​ഗ്യ​ത
Saturday, July 1, 2023 9:43 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ​സ്‌​സി സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പു​റ​ത്തു​വി​ട്ടു. 147 പേ​രാ​ണ് പ​രീ​ക്ഷ പാ​സാ​യ​തെ​ന്ന് യു​പി​എ​സ്‌​സി വ്യ​ക്ത​മാ​ക്കി.

വി​ജ​യി​ക​ളി​ൽ 39 പേ​ർ പൊ​തു​വി​ഭാ​ഗ​ത്തി​ൽ​ ഉൾപ്പെട്ടവരും 21 പേ​ർ ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​മാ​ണ്. ഒ​ബി​സി, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി യ​ഥാ​ക്ര​മം 54, 22, 11 വി​ദ്യാ​ർ​ഥി​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.


150 പോ​സ്റ്റു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രീ​ക്ഷ 2022 ന​വം​ബ​റി​ലാ​ണ് യു​പി​എ​സ്‌​സി ആ​രം​ഭി​ച്ച​ത്. അ​ഭി​മു​ഖ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യ​ത് ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ്.
Related News
<