വാക്കുതർക്കം; കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊന്നു
Sunday, July 9, 2023 12:22 PM IST
ബംഗുളൂരു: കർണാടകയിൽ വാക്കുതർക്കത്തെ തുടർന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ തൗസിഫ് ഹുസൈൻ(32) എന്നയാളെ മുളിഹിത്ത്ലുവിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
നിസാര വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമാസക്തനായ തൗസിഫ്, ഗജ്നയുടെ ശരീരത്തിൽ തീകൊളുത്തുകയായിരുന്നു.
എന്നാൽ ഗജ്നയ്ക്ക് വൈദ്യുതാഘാതമേറ്റതാണ് എന്ന് അയൽവാസികളെ അറിയിച്ചതിന് ശേഷമാണ് ഇയാൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ഗജ്ന മരിച്ചിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് തൗസിഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.