ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി കോ​ണ്‍​റാ​ഡ് സാം​ഗ്മ​യു​ടെ ഓ​ഫീ​സി​ന് നേ​രെ​യു​ണ്ടായ ആ​ക്ര​മ​ണ​​ത്തി​ല്‍ 18 പേ​ര്‍ അറസ്റ്റിലായി. ബി​ജെ​പി മ​ഹി​ളാ മോ​ര്‍​ച്ച​യു​ടെ​യും തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെയും ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഘ​ര്‍​ഷ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ക​ര്‍​ഫ്യൂ തു​ട​രു​ക​യാ​ണ്. ടു​റാ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മു​ഖ്യ​മ​ന്ത്രി ഓ​ഫീ​സു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ന​ട​ന്ന ആ​ക്ര​മ​ണം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

സാം​ഗ്മ​യു​ടെ ടു​റാ മേ​ഖ​ല​യി​ലെ ഓ​ഫീ​സി​ന് നേ​ര്‍​ക്കാ​ണ് തി​ങ്ക​ളാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ല്ലേ​റി​ലും ആ​ക്ര​മ​ണ​ത്തി​ലും അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

സം​സ്ഥാ​ന​ത്തി​ന്‍റെ ശൈ​ത്യ​കാ​ല ത​ല​സ്ഥാ​ന​മാ​യി ടു​റാ​യെ നി​ശ്ച​യി​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ സം​വ​ര​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹം ന​ട​ത്തി​വ​രു​ന്ന ഗാ​രോ മ​ല​നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

സ​മ​ര​ക്കാ​രു​മാ​യി സാം​ഗ്മ ഓ​ഫീ​സി​ന് വെ​ളി​യി​ല്‍ വ​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ക​ല്ലേ​റ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.