എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്ക്
Saturday, July 29, 2023 6:42 PM IST
ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്ക്.
തരംഗാമ്പാടി മേഖലയിലെ പെരിയസാവടികുളം ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. കലൈവാനൻ എന്നയാളുടെ വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടിലെ അംഗങ്ങൾക്കും തീ കെടുത്താനായി എത്തിയ ചിലർക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ തിരുവാരുർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മയിലാടുതുറൈ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.