വാഹനാപകടം; യുകെജി വിദ്യാർഥി മരിച്ചു
Monday, July 31, 2023 1:48 PM IST
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ യുകെജി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനിൽ അശ്വതി-സതീഷ് ദമ്പതികളുടെ ഇളയ മകൻ കൗശിക് എസ്.നായർ(അഞ്ചര) ആണ് മരിച്ചത്.
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ ഒരു കാറിന്റെ പിന്നിൽ ഇവരുടെ സ്കൂട്ടർ ഇടിച്ചു. മറിഞ്ഞു വീണ സ്കൂട്ടറിന്റെ ഹാൻഡിൽ കുട്ടിയുടെ നെഞ്ചിൽ അമർന്നതാണ് മരണകാരണം.
കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മാർഗമധ്യേ മരിച്ചു. ശ്രീവിദ്യാധിരാജ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് കൗശിക്.