ഷംസീറിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല: വെള്ളാപ്പള്ളി
ഷംസീറിന്‍റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല: വെള്ളാപ്പള്ളി
Wednesday, August 2, 2023 4:54 PM IST
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് നോക്കണം. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ രാജി വയ്ക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<