ടുണീഷ്യയിൽ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി
Wednesday, August 2, 2023 9:30 PM IST
ടുണിസ്: അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ടുണീഷ്യൻ നേതാവ് നജ്ല് ബൗദൻ റമദാനെയെ പുറത്താക്കി പ്രസിഡന്റ് ഖായിസ് സയിദ്.
ഇന്ന് വൈകിട്ടോടെയാണ് റമദാനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്ന വിവരം പ്രസിഡന്റ് സയിദ് ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ എന്ത് കാരണത്താലാണ് റമദാനയെ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
സെൻട്രൽ ബാങ്ക് ഡയറക്ടറായ അഹ്മദ് ഹചാനിയെയാണ് പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് നിയോഗിച്ചത്. കടുത്ത സാമ്പത്തികപ്രതിസന്ധി മൂലം രാജ്യം നട്ടംതിരിയുന്നതിനിടെയാണ് ഈ മാറ്റമെന്നത് ശ്രദ്ധേയമാണ്.
പ്രസിഡന്റിന് എക്സിക്യൂട്ടിവ് അധികാരങ്ങളുള്ള പാർലമെന്ററി സംവിധാനമാണ് ടുണിഷ്യയിൽ നിലവിലുള്ളത്. വോട്ടിംഗിലൂടെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, പാർലമെന്റിൽ നിന്ന് ജയിച്ചുവരുന്ന പാർട്ടിയിലെ അംഗത്തെ പ്രധാനമന്ത്രിയായി നിയമിക്കുകയാണ് പതിവ്.