വെസ്റ്റ് ബാങ്കിൽ വെടിവയ്പ്; മൂന്ന് പലസ്തീനി ഭീകരർ കൊല്ലപ്പെട്ടു
Monday, August 7, 2023 7:10 AM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ മൂന്ന് പലസ്തീനി ഭീകരർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ പോരാടുന്ന ഒരു സായുധസംഘത്തിന്റെ നേതാവും രണ്ട് അനുയായികളുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇസ്രയേലിനെതിരെ ആക്രമണം നടത്താനായി ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് പുറപ്പെട്ട സംഘത്തെയാണ് വെടിവച്ച് വീഴ്ത്തിയതെന്ന് അധികൃതർ അറിയിച്ചു.
പലസ്തീനികളെ കൊന്ന നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ഹമാസ്, പലസ്തീൻ ഇസ്ലാമിക് ജിഹാദ്(പിഐജി) എന്നിവർ രംഗത്തെത്തി. സംഭവത്തിന് പ്രതികാരം ചെയ്യുമെന്നാണ് പിഐജി അറിയിച്ചിരിക്കുന്നത്.