സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് വൈ​കി​ട്ട്
സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് വൈ​കി​ട്ട്
Wednesday, August 9, 2023 9:51 AM IST
കൊ​ച്ചി: അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന്‍റെ ഖ​ബ​റ​ട​ക്കം ഇ​ന്ന് വൈ​കീ​ട്ട് ന​ട​ക്കും. സി​ദ്ദി​ഖി​ന്‍റെ ഭൗ​തി​ക ശ​രീ​രം ഇ​ന്ന് രാ​വി​ലെ ക​ട​വ​ന്ത്ര ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും.

രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ പ​ന്ത്ര​ണ്ട് വ​രെ കൊ​ച്ചി പൗ​രാ​വ​ലി​ക്കും, സി​നി​മ രം​ഗ​ത്തു​ള്ള​വ​ര്‍​ക്കും ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കും.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. വൈ​കീ​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദി​ലാ​യി​രി​ക്കും ഖ​ബ​റ​ട​ക്കം ന​ട​ക്കു​ക.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം. ദീ​ർ​ഘ​നാ​ളാ​യി ക​ര​ൾ​രോ​ഗ ബാ​ധി​ത​നാ​യി​രു​ന്ന അ​ദ്ദേ​ഹം ജൂ​ലൈ 10 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


ഒ​രു​ഘ​ട്ട​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ന്യു​മോ​ണി​യ ബാ​ധി​ച്ച​തും ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തും നി​ല വ​ഷ​ളാ​ക്കി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​ന് ശേ​ഷം എ​ക്മോ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

നേ​ര​ത്തെ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​വും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു. ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​ക്കി. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഡോ​ക്‌​ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മോ​ശ​മാ​യ​ത് സ്ഥി​തി സ​ങ്കീ​ര്‍​ണ​മാ​ക്കി.

മ​ര​ണ സ​മ​യ​ത്ത് അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. സാ​ജി​ത​യാ​ണ് ഭാ​ര്യ. സു​മ​യ്യ, സൂ​ക്കൂ​ൻ, സാ​റ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<