ന്യൂ​സ്‌ ക്ലി​ക്ക് ചീ​ഫ് എ​ഡി​റ്റ​റു​ടെ ഫ്ലാറ്റ് ഇ​ഡി ക​ണ്ടു​കെ​ട്ടി
ന്യൂ​സ്‌ ക്ലി​ക്ക് ചീ​ഫ് എ​ഡി​റ്റ​റു​ടെ ഫ്ലാറ്റ് ഇ​ഡി ക​ണ്ടു​കെ​ട്ടി
Wednesday, August 9, 2023 2:37 PM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മു​ഖ വാ​ർ​ത്ത പോ​ർ​ട്ട​ലാ​യ ന്യൂ​സ്‌ ക്ലി​ക്കി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ പ്ര​ബീ​ർ പു​ർ​ക്കാ​യു​ടെ ഫ്ലാ​റ്റ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി. ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലെ ഫ്ലാ​റ്റാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്.

ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റു പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ള്ള അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ നെ​വി​ൽ റോ​യ് സിം​ഗാ​മി​ൽ നി​ന്ന് ന്യൂ​സ് ക്ലി​ക്ക് ഫ​ണ്ട് സ്വീ​ക​രി​ച്ചെ​ന്ന് ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.


എ​ന്നാ​ൽ ചി​ല രാ​ഷ്ട്രീ​യ വി​ഭാ​ഗ​വും മാ​ധ്യ​മ​ങ്ങ​ളും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ന്യൂ​സ് ക്ലി​ക്ക് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പോ​ർ​ട്ട​ൽ ന​ട​ത്തു​ന്ന ക​മ്പ​നി​യി​ലേ​ക്ക് 86 കോ​ടി രൂ​പ​യി​ല​ധി​കം വി​ദേ​ശ നി​ക്ഷേ​പം ന​ട​ന്ന​തി​നെ കു​റി​ച്ച് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
Related News
<