അനിൽ ആന്റണി പുതുപ്പള്ളിയിലേക്ക്
Friday, August 11, 2023 9:38 PM IST
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകുമെന്ന വാർത്ത ഊഹാപോഹമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയുടെ കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. സ്ഥാനർഥി പ്രഖ്യാപനം കോർകമ്മിറ്റിക്കുശേഷം ഉണ്ടാകുമെന്നും അനിൽ ആന്റണി വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലേക്ക് കടന്നു. എൽഡിഎഫിലും സ്ഥാനാർഥിയെ സംബന്ധിച്ച് ധാരണയായി. ജെയ്ക് സി. തോമസ് സ്ഥാനാർഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകും.