ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; അഞ്ച് തീര്‍ഥാടകര്‍ മരിച്ചു
ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; അഞ്ച് തീര്‍ഥാടകര്‍ മരിച്ചു
Saturday, August 12, 2023 11:28 AM IST
ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാറിന് മുകളിലേക്ക് മണ്ണിടിച്ച് വീണ് അഞ്ച് പേര്‍ മരിച്ചു. ഗുജറാത്തില്‍നിന്നുള്ള ജിഗാര്‍ ആര്‍. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാന്‍ഷ്, ഹരിദ്വാര്‍ സ്വദേശികളായ മിന്‍റു കുമാര്‍, മനീഷ് കുമാര്‍ എന്നിവരാണ് മരിച്ചത്.

വ്യഴാഴ്ച രാത്രി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഗുപ്താഷി-ഗൗരികുണ്ഡ് ഹൈവേയിലാണ് സംഭവം. കേദാര്‍നാഥിലേയ്ക്ക് പോയ തീര്‍ഥാടക സംഘമാണ് അപകടത്തില്‍പെട്ടത്.


മണ്ണിടിച്ചിലില്‍ 60 മീറ്ററോളം ഭാഗത്തെ റോഡ് ഒലിച്ചുപോയി. അപകടത്തിന് പിന്നാലെ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും കനത്ത മഴ തടസമാവുകയായിരുന്നു.

ഏറെ നേരത്തേ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<