അച്യുതമേനോനെ മറികടന്ന് പിണറായി മൂന്നാം സ്ഥാനത്ത്
Thursday, August 17, 2023 3:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്തെത്തി. സി. അച്യുതമേനോനെ മറികടന്നാണ് പിണറായി വിജയൻ ഇന്ന് മൂന്നാം സ്ഥാനത്തെത്തിയത്.
തുടർച്ചയായി രണ്ട് മന്ത്രിസഭകളെ നയിച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇ.കെ. നായനാരും രണ്ടാം സ്ഥാനത്ത് കെ. കരുണാകരനുമാണ്.
2,640 ദിവസങ്ങളാണ് സി.അച്യുതമേനോനൻ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഇന്ന് 2,641-ാം ദിവസമാണ്. നായനാർ 4,009 ദിവസങ്ങളും കെ.കരുണാകരൻ 3,246 ദിവസങ്ങളും മുഖ്യമന്ത്രി സ്ഥാനത്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരിൽ ഒന്നാം സ്ഥാനത്ത് 1994 ഡിസംബർ 12 മുതൽ 2019 മേയ് 27 വരെ സിക്കിം മുഖ്യമന്ത്രിയായിരുന്ന പവൻകുമാർ ചാലിംഗ് ആണ്. രണ്ടാം സ്ഥാനത്ത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ്.