വണ്ടിപ്പെരിയാറിലെ ജനവാസമേഖലയില്‍ കടുവകള്‍ ഇറങ്ങി; നാട്ടുകാര്‍ ഭീതിയില്‍
Sunday, August 20, 2023 9:02 AM IST
ഇടുക്കി: പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നെത്തിയ കടുവകള്‍ ജനവാസമേഖലയിൽ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വള്ളക്കടവ് ഭാഗത്താണ് കടുവകള്‍ ഇറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രദേശത്ത് രണ്ട് കടുവകളെ ആദ്യം കണ്ടത്. കടുവകള്‍ ഇവിടെനിന്ന് ഇപ്പോഴും പോയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വനംവകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.