മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു;17 തൊഴിലാളികള്‍ മരിച്ചു
Wednesday, August 23, 2023 12:44 PM IST
ഐസ്വാള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നു 17പേര് മരിച്ചു. ബുധനാഴ്ച രാവിലെ 11ന് ആണ് സംഭവം. സംസ്ഥാന തലസ്ഥാനമായ ഐസ്വാളില് നിന്ന് 21 കിലോമീറ്റര്‍ അകലെ സൈരാംഗ് പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്.
വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 40ല്‍ അധികം തൊഴിലാളികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. മരണനിരക്ക് ഇനിയും കൂടാനിടയുണ്ട്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണവും അപകട സമയത്ത് എത്ര പേരുണ്ടെന്ന കൃത്യമായ വിവരവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) അറിയിച്ചു.