സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ര്‍​ജി
സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  സു​പ്രീം കോ​ട​തി​യി​ൽ ഹ​ര്‍​ജി
Thursday, August 24, 2023 3:08 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്താ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്ക​ണം എ​ന്നുമാ​​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ക്ര​മ​ര​ഹി​ത​മാ​യ ഇ​ട​പെ​ട​ലും അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ല്‍ അ​ക്കാ‌​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യെ​ന്നും ര​ഞ്ജി​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ സം​ബ​ന്ധി​ച്ച് ജൂ​റി അം​ഗ​ങ്ങ​ൾ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. നി​സാ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഉ​ന്ന​യി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.


ഹ​ർ​ജി​ക്കാ​ര​ൻ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ പു​ര​സ്കാ​ര നി​ർ​ണ​യ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഇ​ട​പെ​ട്ടു എ​ന്ന​തി​ന് പ​ര്യാ​പ്ത​മാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നും പ​രാ​തി​യു​ള്ള ജൂ​റി​മാ​ർ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് നേ​രി​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കാ​മാ​യി​രു​ന്നു എ​ന്നു​മാ​യി​രു​ന്നു ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<