മന്ത്രിസഭാ വികസനത്തിനൊരുങ്ങി മധ്യപ്രദേശ്; നാലു പുതിയ മന്ത്രിമാർ
Friday, August 25, 2023 4:08 AM IST
ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അഴിച്ചുപണിയുന്നു. മുൻ മന്ത്രിമാരായ രാജേന്ദ്ര ശുക്ല, ബാലാഘട്ട് എംഎൽഎ ഗൗരീശങ്കർ ബൈസൻ എന്നിവരുൾപ്പെടെ നാലു പുതിയ മന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾശേഷിക്കെ മധ്യപ്രദേശിൽ 45 ശതമാനം വരുന്ന ഒബിസി വിഭാഗത്തെ തൃപ്തിപ്പെടുത്തുന്നതിനാണ് രാഹുൽസിംഗ് ലോധിയെ ഉൾപ്പെടുത്തുന്നത്. മുൻ എംപി ജലം സിംഗിനും മന്ത്രിസഭയിൽ ഇടംലഭിച്ചേക്കുമെന്നു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. 230 അംഗസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 31 അംഗങ്ങളാണുള്ളത്.
ഭരണഘടനപ്രകാരം ഇത് 35 വരെ ആകാം. 230 അംഗങ്ങളാണ് നിയമസഭയിലുള്ളത്. 2021 ലാണ് അവസാനമാണ് മന്ത്രിസഭ വികസിപ്പിച്ചത്.