മും​ബൈ: എ​ന്‍​സി​പി​യി​ല്‍ പി​ള​ര്‍​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍. അ​ജി​ത് പ​വാ​റു​മാ​യി ത​ര്‍​ക്ക​ങ്ങ​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​ജി​ത് പ​വാ​ര്‍ ഇ​പ്പോ​ഴും എ​ന്‍​സി​പി നേ​താ​വ് ത​ന്നെ​യാ​ണ്. പാ​ര്‍​ട്ടി​യി​ല്‍ പി​ള​ര്‍​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ​ത​ല​ത്തി​ല്‍ പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം പി​ള​ര്‍​ന്ന് മാ​റു​മ്പോ​ള്‍ മാ​ത്ര​മാ​ണ് അ​തി​നെ പി​ള​ര്‍​പ്പ് എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ക.

എ​ന്നാ​ല്‍ എ​ന്‍​സി​പി​യി​ല്‍ അ​ങ്ങ​നെ ഉ​ണ്ടാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മാ​ത്രം ചി​ല​ര്‍ വ്യ​ത്യ​സ്ത നി​ല​പാ​ടെ​ടു​ത്തു. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ​യാ​കാ​മെ​ന്നും പ​വാ​ര്‍ പ​റ​ഞ്ഞു.

അ​ജി​ത് പ​വാ​ര്‍ അ​ട​ക്ക​മു​ള്ള എ​ന്‍​സി​പി നേ​താ​ക്ക​ള്‍ ബി​ജെ​പി​യു​മാ​യി കൈ​കോ​ര്‍​ത്ത് മഹാരാഷ്‌ട്ര
മന്ത്രിസഭയിൽ ഇടം പിടിച്ചതോടെ ഏ​താ​ണ് യ​ഥാ​ര്‍​ഥ പാ​ര്‍​ട്ടി​യെ​ന്ന ത​ര്‍​ക്കം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​ദ് പ​വാ​റി​ന്‍റെ പ​രാ​മ​ര്‍​ശം.

ചി​ഹ്ന​വും പേ​രും ആ​ര്‍​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നി​രി​ക്കെ യ​ഥാ​ര്‍​ഥ പാ​ര്‍​ട്ടി ത​ന്നോ​ടൊ​പ്പ​മാ​ണെ​ന്ന് സ്ഥാ​പി​ക്കു​ക​യാ​ണ് ശ​ര​ദ് പ​വാ​റി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​തേ​സ​മ​യം അ​ജി​ത് പ​വാ​റി​നൊ​പ്പം ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്.