ജി-20 ഉച്ചകോടി: 160 വിമാന സർവീസുകൾ റദ്ദാക്കും
Saturday, August 26, 2023 11:41 PM IST
ന്യൂഡല്‍ഹി: ജി-20 ഉച്ചകോടിക്ക് സുരക്ഷ ഒരുക്കുന്നതിനായി ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സർക്കാർ അറിയിച്ചു.
സെപ്റ്റംബര്‍ 8 മുതല്‍ 10 വരെയാണ് നിയന്ത്രണം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഇവിടേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുന്നത്.
അതേസമയം, റദ്ദാക്കുന്ന സർവീസുകൾ ഡല്‍ഹി വിമാനത്താവളത്തിലെ സര്‍വീസുകളുടെ ആറ് ശതമാനം മാത്രമേ വരികയുള്ളൂവെന്നും വിമാനത്താവളത്തില്‍ പാര്‍ക്കിംഗിൽ കൂടുതൽ നിയന്ത്രണങ്ങളൊന്നും വരുത്തില്ലെന്നും അധികൃതർ അറിയിച്ചു.