നി​ർ​ബ​ന്ധി​ത ചും​ബ​നം; "നീ​തി നേ​ടി' നി​രാ​ഹാ​ര സ​മ​ര​വു​മാ​യി റൂ​ബി​യാ​ല​സി​ന്‍റെ മാ​താ​വ്
നി​ർ​ബ​ന്ധി​ത ചും​ബ​നം; "നീ​തി നേ​ടി' നി​രാ​ഹാ​ര സ​മ​ര​വു​മാ​യി റൂ​ബി​യാ​ല​സി​ന്‍റെ മാ​താ​വ്
Tuesday, August 29, 2023 2:08 AM IST
മാ​ഡ്രി​ഡ്: വ​നി​താ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ജെ​ന്നി ഹെ​ർ​മോ​സോ എ​ന്ന താ​ര​ത്തി​ന് നി​ർ​ബ​ന്ധി​ത ചും​ബ​നം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ലൂ​യി റൂ​ബി​യാ​ല​സി​ന് പി​ന്തു​ണ​യു​മാ​യി നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് അദ്ദേഹത്തിന്‍റെ മാ​താ​വ്.

ത​ന്‍റെ മ​ക​ന് നേ​രെ ന​ട​ക്കു​ന്ന മ​നു​ഷ്യ​ത​ര​ഹി​ത​മാ​യ വേ​ട്ട​യാ​ട​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റൂ​ബി​യാ​ല​സി​ന്‍റെ മാ​താ​വ് രാ​പ്പ​ക​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച​ത്. ദ​ക്ഷി​ണ സ്പെ​യി​നി​ലെ മോ​ട്രി​ൽ പ​ട്ട​ണ​ത്തി​ലു​ള്ള ദേ​വാ​ല​യ​ത്തി​ന് മു​മ്പി​ലാ​ണ് ഇ​വ​ർ സ​മ​രം ന​ട​ത്തു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ ഹെ​ർ​മോ​സോ സ​ത്യം പ​റ​യ​ണ​മെ​ന്നും റൂ​ബി​യാ​ല​സി​ന് നീ​തി വേ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ഇ​തി​നി​ടെ, നി​ർ​ബ​ന്ധി​ത ചും​ബ​ന​ത്തി​ൽ റൂ​ബി​യ​ലാ​സി​നെ​തി​രെ സ്പാ​നി​ഷ് സ​ർ​ക്കാ​ർ സ്വ​മേ​ധ​യാ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ​ത്തി​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി ന​ൽ​കാ​മെ​ന്നാ​ണ് ഹെ​ർ​മോ​സോ​യെ കോ​ട​തി അ​റി​യി​ച്ച​ത്.

നേ​ര​ത്തെ, റൂ​ബി​യാ​ല​സി​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് 90 ദി​വ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​ണെ​ന്ന് ഫി​ഫ അ​റി​യി​ച്ചി​രു​ന്നു. ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ന്മേ​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കും വ​രെ റൂ​ബി​യാ​ല​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നാ​ണ് ഫി​ഫ വ്യ​ക്ത​മാ​ക്കി​യ​ത്.


എ​ന്നാ​ൽ, നി​സാ​ര​മാ​യ, പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ഒ​രു ചെ​റു ചും​ബ​ന​ത്തി​ന്‍റെ പേ​രി​ൽ വ്യാ​ജ ഫെ​മി​നി​സ്റ്റു​ക​ൾ ത​ന്നെ "കൊ​ല്ലാ​ക്കൊ​ല' ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് റൂ​ബി​യാ​ല​സ് പ​റ​യു​ന്ന​ത്.

ഓ​ഗ​സ്റ്റ് 20-ന് ​ന​ട​ന്ന ഫൈ​ന​ലി​നി​ടെ, ഇം​ഗ്ല​ണ്ടി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വീ​ഴ്ത്തി കി​രീ​ടം നേ​ടി​യ ശേ​ഷം ലാ ​റോ​ജാ​സ് വി​ജ​യാ​ഘോ​ഷം ന​ട​ത്തു​ന്ന​തി​നി​ടെ, ഹെ​ർ​മോ​സോ​യു​ടെ ചു​ണ്ടി​ൽ റൂ​ബി​യാ​ല​സ് ബ​ല​മാ​യി ചും​ബി​ച്ച​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണം.

മ​റ്റ് താ​ര​ങ്ങ​ളു​ടെ ക​വി​ളി​ൽ ചെ​റു​ചും​ബ​നം ന​ൽ​കി​യ റൂ​ബി​യാ​ല​സ് ഹെ​ർ​മോ​സോ​യെ പി​ടി​ച്ചു​നി​ർ​ത്തി ചു​ണ്ടി​ൽ ചും​ബി​ക്കു​ക​യാ​യി​രു​ന്നു. റൂ​ബി​യാ​ല​സ് ന​ട​ത്തി​യ​ത് ലൈം​ഗി​കാ​തി​ക്ര​മം ആ​ണെ​ന്നും വ​നി​താ താ​ര​ങ്ങ​ളെ കാ​യി​ക​സം​ഘ​ട​നാ അ​ധി​കൃ​ത​ർ അ​ടി​മ​ക​ളാ​യി ആ​ണ് കാ​ണു​ന്ന​തെ​ന്നും വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<