ഡൽഹിയിൽ എസ്എഫ്ഐ - എൻഎസ്യുഐ സംഘർഷം; ആറ് പേർക്ക് പരിക്ക്
Saturday, September 2, 2023 9:15 PM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ നോർത്ത് കാമ്പസിന് സമീപം എസ്എഫ്ഐ - എൻഎസ്യുഐ പ്രവർത്തകർ ഏറ്റുമുട്ടി. ആക്രമണത്തിൽ ആറ് എൻഎസ്യുഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.
എസ്എഫ്ഐ പ്രവർത്തകർ തങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയെന്നും വിദ്യാർഥികളെ ക്രൂരമായി മർദിച്ചെന്നും എൻഎസ്യുഐ പ്രവർത്തകർ ആരോപിച്ചു. ലാപ്ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എസ്എഫ്ഐക്കാർ നശിപ്പിച്ചെന്നും ഫീസ് അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 20,000 രൂപ കവർന്നെന്നും എൻഎസ്യുഐ ആരോപിച്ചു.
എന്നാൽ, വനിതാ വിദ്യാർഥികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്യുക മാത്രമാണ് ഉണ്ടായതെന്നും എൻഎസ്യുഐക്കാർ തങ്ങളെ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് എസ്എഫ്ഐ വാദം.