കാ​പ്പാ​ട് ബീ​ച്ചി​ലെ കു​തി​ര​യ്ക്കു പേ​യി​ള​കി; സ​വാ​രി ന​ട​ത്തി​യ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ്
കാ​പ്പാ​ട് ബീ​ച്ചി​ലെ കു​തി​ര​യ്ക്കു പേ​യി​ള​കി; സ​വാ​രി ന​ട​ത്തി​യ​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ്
Saturday, September 9, 2023 8:23 PM IST
കൊ​യി​ലാ​ണ്ടി: കാ​പ്പാ​ട് തീ​ര​ത്തെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ സ​വാ​രി ന​ട​ത്തി​യ കു​തി​ര​യ്ക്ക് പേ​യി​ള​കി. 15 ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് പേ​പ്പ​ട്ടി കു​തി​ര​യെ​യും പ​ശു ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു മൃ​ഗ​ങ്ങ​ളെ​യും ക​ടി​ച്ചി​രു​ന്നു. കു​തി​ര​യ്ക്ക് അ​ഞ്ചു​ത​വ​ണ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ട​ത്തി.

തു​ട​ർ​ന്ന് കു​തി​ര​യ്ക്ക് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ടു​ക​യും പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ പേ​വി​ഷ​ബാ​ധ​യെ​ന്ന സം​ശ​യം ഉ​യ​രു​ക​യാ​യി​രു​ന്നു. കാ​പ്പാ​ട് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ കു​തി​ര സ​വാ​രി ന​ട​ത്തി​യ​വ​ർ ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.


പേ​പ്പ​ട്ടി ക​ടി​ച്ച​തി​നാ​ൽ കു​തി​ര​സ​വാ​രി ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും പോ​ലീ​സും ഉ​ട​മ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഓ​ണം അ​വ​ധി​ക്കാ​ല​ത്ത് ഈ ​കു​തി​ര​യെ ഉ​പ​യോ​ഗി​ച്ച് സ​വാ​രി ന​ട​ത്തി​യ​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​വ​ധി​ക്കാ​ല​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഒ​ട്ടേ​റെ​പ്പേ​ർ കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<