തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ലൈം​ഗി​കാ​രോ​പ​ണ ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ സി​ബി​ഐ ഫ​യ​ല്‍ ചെ​യ്ത അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ക​ലി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത് ന​ട്ടാ​ല്‍ കു​രു​ക്കാ​ത്ത നു​ണ​യെ​ന്ന് കോ​ൺ​ഗ്ര​സ്.

റി​പ്പോ​ര്‍​ട്ട് ജൂ​ണ്‍ 19-ന് ​ത​ന്നെ സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച​താ​ണെ​ന്നും മൂ​ന്ന് മാ​സം റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ അ​ട​യി​രു​ന്ന​തിന് ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ പ​ച്ച​ക്ക​ള​ളം ത​ട്ടി​വി​ട്ട​തെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പ്ര​സ്താ​വി​ച്ചു.

സി​ബി​ഐ ഫ​യ​ല്‍ ചെ​യ്ത റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കാ​നാ​യി സീ​നി​യ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ജൂ​ണ്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച കോ​ട​തി, ജൂ​ണ്‍ 19-ന് ​റി​പ്പോ​ർ​ട്ട് കൈ​മാ​റി. 76 പേ​ജു​ക​ളു​ള്ള റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​വ​സാ​ന പേ​ജി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സം റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ അ​ട​യി​രു​ന്ന​ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ല്‍ പ​ച്ച​ക്ക​ള​ളം ത​ട്ടി​വി​ട്ട​ത്. ഇ​ത് നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ന​ഗ്ന​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പി​ണ​റാ​യി വി​ജ​യ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ വേ​ട്ട​യാ​ടാ​ന്‍ സോ​ളാ​ര്‍ കേ​സ് നി​കൃ​ഷ്ഠ​മാ​യി ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍ പ​ല​വ​ട്ടം മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ വി​ശാ​ദം​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ന​ന്ദ​കു​മാ​ര്‍ വി​വാ​ദ വ​നി​ത​യ്ക്ക് 50 ല​ക്ഷം രൂ​പ ന​ൽ​കി​യാ​ണ് ക​ത്ത് കൈ​ക്ക​ലാ​ക്കി​യ​ത്.

സി​പി​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദം മൂ​ല​മാ​ണ് ന​ന്ദ​കു​മാ​ര്‍ വി​വാ​ദ വ​നി​ത​യ്ക്ക് പ​ണം ന​ല്കി​യ​തെ​ന്ന് സി​ബി​ഐ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഭ​ര​ണം പി​ടി​ക്കാ​ന്‍ സി​പി​എം ക​ണ്ടെ​ത്തി​യ നി​കൃ​ഷ്ട​മാ​യ വ​ഴി​യാ​യി​രു​ന്നു ഇ​ത്.

സോ​ളാ​ര്‍ കേ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​റി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​ക​ര​ണ​മി​ല്ല. വി​വാ​ദ വ​നി​ത​യെ ആ​റ് ​മാ​സം ത​ട​വി​ലി​ട്ടെ​ന്ന ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്തി​ലി​നു​ശേ​ഷ​വും ഗ​ണേ​ഷ് കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യി​ല്ല.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ അ​ങ്ങേ​യ​റ്റം മ​ലീ​മ​സ​മാ​ക്കി​യ സി​പി​എ​മ്മി​ന്‍റെ മു​ഖം​മൂ​ടി​യാ​ണ് കൊ​ഴി​ഞ്ഞു​വീ​ഴു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.