ടാങ്കര്‍ മറിഞ്ഞ് കിണറുകളിലേക്ക് ഡീസലൊഴുകി! കത്തിച്ച് കളഞ്ഞ് ഫയര്‍ഫോഴ്‌സ്
ടാങ്കര്‍ മറിഞ്ഞ് കിണറുകളിലേക്ക് ഡീസലൊഴുകി! കത്തിച്ച് കളഞ്ഞ് ഫയര്‍ഫോഴ്‌സ്
Thursday, September 14, 2023 3:25 PM IST
വെബ് ഡെസ്ക്
മ​ല​പ്പു​റം: പ​രി​യാ​പു​ര​ത്ത് ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞ് പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ല​ട​ക്കം ഡീ​സ​ല്‍ ക​ല​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​വു​മാ​യി അ​ഗ്നി​ശ​മ​ന സേ​ന. ഡീ​സ​ലി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ന്‍ കി​ണ​റ്റി​ല്‍ തീ​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ ഡീ​സ​ലു​ള്ള​തി​നാ​ല്‍ തീ ​ആ​ളി​ക​ത്തി സ​മീ​പ​ത്തെ തെ​ങ്ങും ക​ത്തി ന​ശി​ച്ചു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് ഇ​വി​ടെ ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടാ​ങ്ക​റി​ല്‍ നി​ന്നും വ​ലി​യ അ​ള​വി​ല്‍ ഡീ​സ​ല്‍ പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​രു​ന്നു. സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലും ഡീ​സ​ലി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ഈ ​ഭാ​ഗ​ത്തെ ആ​റ് കി​ണ​റു​ക​ളി​ലാ​ണ് ഡീ​സ​ലി​ന്‍റെ സാ​ന്നി​ധ്യം വ​ലി​യ അ​ള​വി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മോ​ട്ടോ​ര്‍ വ​ച്ച് പ​മ്പ് ചെ​യ്ത് വെ​ള്ളം ക​ള​ഞ്ഞെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ക​ള​ക്ട​ര്‍ ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ക​ല​ക്ട​ര്‍ ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പ​രി​യാ​പു​ര​ത്തു​ള്ള കോ​ണ്‍​വെ​ന്‍റി​ലെ കി​ണ​റി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ഗ്നി​ശ​മ​ന സേ​ന തീ​യി​ട്ട​ത്.


മു​ന്‍​പ് ഇ​തേ കി​ണ​റി​ല്‍ ഒ​രു​ത​വ​ണ അ​ധി​കൃ​ത​ര്‍ തീ​യി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ വീ​ണ്ടും ഡീ​സ​ല്‍ നി​റ​ഞ്ഞ​തോ​ടെ​യാ​ണ് ര​ണ്ടാം ശ്ര​മം. ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞ ഭാ​ഗ​ത്ത് നി​ന്നും 800 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് കോ​ണ്‍​വെ​ന്‍റ്. ഈ ​ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

സാ​ധാ​ര​ണ​യാ​യി ഡീ​സ​ല്‍ ടാ​ങ്ക​റു​ക​ള്‍ മ​റി​യു​മ്പോ​ള്‍ പ​മ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ല്‍ ഒ​ഴു​കി​പ്പോ​കു​ന്ന ഇ​ന്ധ​നം ഒ​രു കു​ഴി​യി​ല്‍ ശേ​ഖ​രി​ച്ച് ക​ത്തി​ച്ച് ക​ള​യാ​റു​ണ്ട്. പ​രി​യാ​പു​ര​ത്ത് ചി​ല വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ല്‍ ഡീ​സ​ല്‍ സാ​ന്നി​ധ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​ഞ്ഞെ​ങ്കി​ലും വെ​ള്ള​ത്തി​ന് രു​ചി​വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി പ​റ​യു​ന്നു.

കി​ണ​റു​വെ​ള്ള​ത്തി​ന് മു​ക​ളി​ല്‍ പാ​ട പോ​ലെ കി​ട​ക്കു​ന്ന ഇ​ന്ധ​നം സാ​ധാ​ര​ണ​യാ​യി പ​മ്പ് ചെ​യ്ത് ക​ള​യു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ കോ​ണ്‍​വെ​ന്‍റി​ന്‍റെ കി​ണ​റി​ല്‍ അ​മി​ത അ​ള​വി​ല്‍ ഡീ​സ​ലു​ള്ള​തി​നാ​ലാ​ണ് ക​ത്തി​ച്ച് ക​ള​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക​ത്തി​ച്ച​തി​ന് ശേ​ഷം കി​ണ​റി​ലു​ള്ള വെ​ള്ളം ടാ​ങ്ക​റി​ലേ​ക്ക് പ​മ്പ് ചെ​യ​ത് മാ​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<